യു എ ഇ രാഷ്‌ട്രപതി സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

featured GCC News

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി പ്രതിരോധ മന്ത്രി H.R.H. പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിലെ ഖസർ അൽ ഷാതിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഈ യോഗത്തിൽ പങ്കെടുത്തു.

ഖാലിദ് രാജകുമാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും ആശംസകൾ അറിയിച്ചു. യു എ ഇയിൽ തുടർച്ചയായ പുരോഗതിയും, സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

വിവിധ മേഖലകളിലെ ആഴത്തിലുള്ള ബന്ധങ്ങളെയും സഹകരണത്തെയും കുറിച്ച് ഇരുകൂട്ടരും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റിലെ വികസനങ്ങൾ, പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ, പ്രാദേശിക സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.

യു എ ഇ രാഷ്‌ട്രപതിയുടെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, രാഷ്ട്രപതിയുടെ സ്ട്രാറ്റജിക് അഫയേഴ്‌സ് ഓഫീസ് ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഡോ. അഹമ്മദ് മുബാറക് അൽ മസ്രൂയി എന്നിവർ യോഗത്തിൽ പങ്കെടുത്തു.