യു എ ഇ: പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ചേർക്കുന്നത് സംബന്ധിച്ച അറിയിപ്പ്

featured UAE

യു എ ഇയിലെ പൊതു വിദ്യാലയങ്ങളിൽ 2022 – 2023 അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ്സ് അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം പൊതു വിദ്യാലയങ്ങളിൽ പുതിയതായി വിദ്യാർത്ഥികളെ ചേർക്കുന്നതും, സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ മാറ്റിച്ചേർക്കുന്നതും ഉൾപ്പടെയുള്ളതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ചേർക്കുന്ന നടപടികൾ താഴെ പറയുന്ന സമയക്രമം അനുസരിച്ചാണ് നടപ്പിലാക്കുന്നത്:

  • എമിറാത്തി വിദ്യാർത്ഥികൾ, എമിറാത്തി സ്ത്രീകളുടെ കുട്ടികൾ, ജി സി സി രാജ്യങ്ങളിലെ പൗരന്മാരായവരുടെ കുട്ടികൾ എന്നിവരുടെ രജിസ്‌ട്രേഷൻ – ഈ വിഭാഗത്തിൽപ്പെടുന്നവരുടെ രജിസ്‌ട്രേഷൻ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇത് 2022 മാർച്ച് 14 മുതൽ ഏപ്രിൽ 1 വരെയാണ്.
  • പ്രവാസി വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ – 2022 ഏപ്രിൽ 17 മുതൽ 29 വരെ.

രാജ്യത്തെ പൊതു വിദ്യാലയങ്ങളിലെ കിന്റർഗാർട്ടൻ തലം മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെ ഇത്തരത്തിൽ ഓരോ ഗ്രേഡുകളിലേക്കും പുതിയതായി ചേരുന്ന വിദ്യാർത്ഥികളുടെ പ്രായപരിധി സംബന്ധിച്ചും അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്:

  • കിന്റർഗാർട്ടൻ 1 – 4 വയസ്സ്.
  • കിന്റർഗാർട്ടൻ 2 – 5 വയസ്സ്.
  • ഗ്രേഡ് 1 – 6 മുതൽ 8 വയസ്സ് വരെ.
  • ഗ്രേഡ് 2 – 7 മുതൽ 9 വയസ്സ് വരെ.
  • ഗ്രേഡ് 3 – 8 മുതൽ 10 വയസ്സ് വരെ.
  • ഗ്രേഡ് 4 – 9 മുതൽ 11 വയസ്സ് വരെ.
  • ഗ്രേഡ് 5 – 10 മുതൽ 12 വയസ്സ് വരെ.
  • ഗ്രേഡ് 6 – 11 മുതൽ 13 വയസ്സ് വരെ.
  • ഗ്രേഡ് 7 – 12 മുതൽ 14 വയസ്സ് വരെ.
  • ഗ്രേഡ് 8 – 13 മുതൽ 15 വയസ്സ് വരെ.
  • ഗ്രേഡ് 9 – 14 മുതൽ 16 വയസ്സ് വരെ.
  • ഗ്രേഡ് 10 – 15 മുതൽ 17 വയസ്സ് വരെ.
  • ഗ്രേഡ് 11 – 16 മുതൽ 18 വയസ്സ് വരെ.
  • ഗ്രേഡ് 12 – 17 മുതൽ 19 വയസ്സ് വരെ.