യു എ ഇ: കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുന്നതിനുള്ള പ്രായപരിധി ഭേദഗതി ചെയ്തതായി KHDA

featured GCC News

യു എ ഇയിലെ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി സംബന്ധിച്ച മാനദണ്ഡങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്താൻ തീരുമാനിച്ചു. അടുത്ത അധ്യയന വർഷം മുതൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുന്നതിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച അറിയിപ്പ് ഫെബ്രുവരി 23-ന് വൈകീട്ട് KHDA പുറത്തിറക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം Pre-KG, KG1, KG2, Grade 1 എന്നീ തലങ്ങളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പുനർനിശ്ചയിച്ചിട്ടുള്ള ചുരുങ്ങിയ പ്രായം KHDA വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ മാസത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിൽ ചേർക്കുന്ന വിദ്യാർത്ഥികളുടെ പുതുക്കിയ പ്രായപരിധികൾ:

  • Pre-KG – മാർച്ച് 31-ന് 3 വയസ്സ് തികഞ്ഞിരിക്കണം.
  • KG1 – മാർച്ച് 31-ന് 4 വയസ്സ് തികഞ്ഞിരിക്കണം.
  • KG2 – മാർച്ച് 31-ന് 5 വയസ്സ് തികഞ്ഞിരിക്കണം.
  • Grade 1 – മാർച്ച് 31-ന് 6 വയസ്സ് തികഞ്ഞിരിക്കണം.

ഏപ്രിൽ മാസത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിൽ 2022 ഏപ്രിൽ മുതലാണ് ഈ പുതുക്കിയ പ്രായപരിധികൾ ബാധകമാകുന്നത്.

സെപ്റ്റംബർ മാസത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിൽ ചേർക്കുന്ന വിദ്യാർത്ഥികളുടെ പുതുക്കിയ പ്രായപരിധികൾ:

  • Pre-KG (FS 1 – ഫൌണ്ടേഷൻ സ്റ്റേജ് 1) – ഓഗസ്റ്റ് 31-ന് 3 വയസ്സ് തികഞ്ഞിരിക്കണം.
  • KG1 (FS 2 – ഫൌണ്ടേഷൻ സ്റ്റേജ് 2) – ഓഗസ്റ്റ് 31-ന് 4 വയസ്സ് തികഞ്ഞിരിക്കണം.
  • KG2 (Year 1) – ഓഗസ്റ്റ് 31-ന് 5 വയസ്സ് തികഞ്ഞിരിക്കണം.
  • Grade 1 (Year 2) – ഓഗസ്റ്റ് 31-ന് 6 വയസ്സ് തികഞ്ഞിരിക്കണം.

സെപ്റ്റംബർ മാസത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിൽ 2021 സെപ്റ്റംബർ മുതലാണ് ഈ പുതുക്കിയ പ്രായപരിധികൾ ബാധകമാകുന്നത്.