എല്ലാ വിസകൾക്കും യു എ ഇ താത്കാലികമായി വിലക്കേർപ്പെടുത്തി. നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും മാർച്ച് 19, വ്യാഴാഴ്ച്ച ഉച്ച മുതൽ രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വേണമെങ്കിൽ ഈ പ്രവേശന വിലക്കിന്റെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. അവധിയെ തുടർന്നും മറ്റും നാട്ടിലേക്ക് യാത്ര ചെയ്തിട്ടുള്ള പ്രവാസികൾക്കു ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ യു എ ഇയിൽ പ്രവേശിക്കാൻ കഴിയില്ല.
യു എ യിലേക്ക് മടങ്ങുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും, മറ്റു സംശയങ്ങൾക്കും സഹായങ്ങൾക്കുമായി നിലവിൽ സ്വന്തം രാജ്യങ്ങളിൽ ഉള്ള യു എ ഇ താമസവിസക്കാർക്ക് അവരുടെ രാജ്യത്തുള്ള യു എ ഇ നയതന്ത്രകാര്യാലയങ്ങളുമായി ബന്ധപ്പെടാം. നിലവിൽ തൊഴിലുമായി ബന്ധപ്പെട്ട് യു എ ഇയ്ക്ക് പുറത്തു മറ്റു രാജ്യങ്ങളിലുള്ള റെസിഡൻസി വിസക്കാർക്ക് യു എ ഇയിലെ അവരുടെ തൊഴിൽദാതാവിനെയും, ഇപ്പോഴുള്ള രാജ്യത്തിലെ യു എ ഇ നയതന്ത്രകാര്യാലയങ്ങളുമായി ബന്ധപ്പെടണം.
ഇത് സംബന്ധിച്ചുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയുന്നതിനായി 02 3128867, 02 3128865, 0501066099 എന്നീ നമ്പറുകളിലോ operation@ica.gov.ae എന്ന ഇമെയിൽ വിലാസത്തിലോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.
1 thought on “യു എ ഇ: നിലവിൽ രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസക്കാർക്ക് മാർച്ച് 19-നു ഉച്ച മുതൽ പ്രവേശനവിലക്കേർപ്പെടുത്തി”
Comments are closed.