രാജ്യത്ത് കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് 10000 ദിർഹം പിഴ ചുമത്തുമെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 27-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ട ’10/ 2024′ എന്ന ക്യാബിനറ്റ് തീരുമാനം 2024 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് ഫെഡറൽ ടാക്സ് അതോറിറ്റി അനുവദിച്ചിട്ടുള്ള സമയപരിധി പാലിക്കാത്ത സ്ഥാപനങ്ങൾക്കാണ് ഈ പിഴ ചുമത്തുന്നത്.
ഈ പിഴ ഒഴിവാക്കുന്നതിനായി സ്ഥാപനങ്ങൾ ഫെഡറൽ ടാക്സ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സമയപരിധിയ്ക്കകം കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
WAM [Cover Image: Dubai Media Office.]