യു എ ഇ: 2025-ൽ അഞ്ഞൂറിൽ പരം ഇ വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മന്ത്രാലയം

GCC News

ഈ വർഷം അവസാനിക്കുന്നതിന് മുൻപായി അഞ്ഞൂറിൽ പരം ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് യു എ ഇ എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ മന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യു എ ഇ എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ മന്ത്രാലയത്തിലെ എനർജി ആൻഡ് പെട്രോളിയം അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഷെരീഫ് അൽ ഒലാമയെ ഉദ്ധരിച്ചാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, ക്ലീൻ ട്രാൻസ്പോർട്ടേഷൻ സേവനങ്ങൾക്ക് പിന്തുണ നല്കുന്നതിനുമായാണ് ഈ നടപടി.

ലോക സർക്കാർ ഉച്ചകോടിയുടെ മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024-ൽ മന്ത്രാലയം യു എ ഇയിൽ ഉടനീളം ഏതാണ്ട് നൂറിലധികം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.

203-ഓടെ പുനരുപയോഗിക്കാവുന്ന ഊർജ്ജസംവിധാനങ്ങളുടെ ശേഷി 14 ഗിഗാവാട്ടിലധികമായി ഉയർത്തുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.