രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 25, വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024 ഒക്ടോബർ 23 മുതൽ 25 വരെ യു എ ഇയുടെ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഒമാൻ കടലിൽ നിന്നുള്ള കിഴക്കൻ കാറ്റിന്റെ പ്രഭാവം മൂലം യു എ ഇയുടെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.
WAM