എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക യു എ ഇ, യു എൻ പങ്കാളിത്ത പ്രദർശനം ഉദ്‌ഘാടനം ചെയ്തു

featured UAE

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന യു എൻ – യു എ ഇ പങ്കാളിത്ത പ്രദർശനം എക്‌സ്‌പോ 2020 ദുബായിലെ യുണൈറ്റഡ് നേഷൻസ് ഹബിൽ ഉദ്ഘാടനം ചെയ്തു. യു എ ഇയിലെ യു എൻ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും, യു എ ഇ വിദേശകാര്യ സഹമന്ത്രി യാക്കൂബ് അൽ ഹൊസാനിയും ചടങ്ങിൽ പങ്കെടുത്തു.

വികസനം, മാനുഷിക സഹായം, സമാധാന പരിപാലനം, ആഗോള സമാധാനം, ആരോഗ്യപരിപാലനം, സംസ്കാരം എന്നീ മേഖലകളിൽ യുനിസെഫും, യുനെസ്കോയും മുഖേന യു എ ഇയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യു എന്നിന്‍റെ യു എ ഇ റെസിഡന്റ് കോർഡിനേറ്ററും, എക്‌സ്‌പോ 2020 ദുബായിലെ യു എൻ ഡെപ്യൂട്ടി കമ്മീഷണർ ജനറലുമായ ദേന അസഫ് വ്യക്തമാക്കി. “ഈ പ്രദർശനത്തിലൂടെ, യു എ ഇയുമായുള്ള ഞങ്ങളുടെ ശക്തമായ ബന്ധം ഉയർത്തിക്കാട്ടാനും, രാജ്യത്തിന്റെ അമ്പതാം ദേശീയ ദിന വാർഷികം ആഘോഷിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.” അവർ കൂട്ടിച്ചേർത്തു.

WAM