ഉം അൽ കുവൈൻ: ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ്

featured UAE

എമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഉം അൽ കുവൈൻ പോലീസ് സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് പോലീസ് ഇത് സംബന്ധിച്ച ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.

എമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, നിലവിലെ വേഗപരിധി തുടരുന്നതായും പോലീസ് ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായതും, വിശ്വസനീയമായതുമായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.