സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി യു എ ഇ കൈക്കൊള്ളുന്ന നടപടികളെ യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) പ്രശംസിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#UNESCO commends #UAE leadership's commitment to safeguarding cultural heritage#WamInfographic https://t.co/9SOlVG6J8k pic.twitter.com/yWgUSQ7h8u
— WAM English (@WAMNEWS_ENG) July 13, 2025
യുനെസ്കോ ജനറൽ കോൺഫറൻസ് പ്രസിഡണ്ട് സിമോണ-മിരേല മികോളെസ്ക്യൂവാണ് സാംസ്കാരിക പൈതൃകം, പ്രകൃതി വൈവിധ്യം എന്നിവ സംരക്ഷിക്കുന്നതിൽ ദേശീയതലത്തിലും, ആഗോളതലത്തിലും യു എ ഇ വഹിക്കുന്ന പ്രധാനപ്പെട്ട പങ്ക് ചൂണ്ടിക്കാട്ടി പ്രശംസിച്ചത്. ഈ വിഷയങ്ങളിൽ യു എ ഇ യുനെസ്കോയുടെ പ്രധാനപ്പെട്ട ഒരു പങ്കാളിയാണെന്നും, യു എ ഇ വഹിക്കുന്ന നടപടികൾ മാതൃകാപരമാണെന്നും അവർ ചൂണ്ടിക്കാട്ടി.
“യു എ ഇ അതിന്റെ ദേശീയ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആഗോളതലത്തിൽ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടുന്നതിനായി ആവശ്യമായ പിന്തുണ നൽകുന്നു. ഇത് അവരുടെ സാംസ്കാരികമായി ഉന്നതിയിലുള്ള ദർശനങ്ങൾ, മുഴുവൻ മാനവകുലത്തിനോടുമുള്ള ധാർമ്മികമായ ഉത്തരവാദിത്വം എന്നിവയ്ക്ക് അടിവരയിടുന്നു.”, സിമോണ-മിരേല മികോളെസ്ക്യൂ ചൂണ്ടിക്കാട്ടി.
പാരീസിൽ വെച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് യുനെസ്കോ ജനറൽ കോൺഫറൻസ് പ്രസിഡണ്ട് ഇക്കാര്യങ്ങൾ അറിയിച്ചത്. ഷാർജയിലെ ഫയ പാലിയോലാൻഡ്സ്കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതിനെയും അവർ അഭിനന്ദിച്ചു.
ഷാർജയുടെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന ഫയ പാലിയോലാൻഡ്സ്കേപ്പ് എന്ന പൗരാണിക മരുഭൂമി, 2,10,000 വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യത്തിന്റെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രേഖകളിലൊന്നാണ്.
WAM

