അൽ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ യു എസ് എ, വെയ്ൽസ് എന്നിവർ സമനിലയിൽ (1-1) പിരിഞ്ഞു.
മത്സരത്തിന്റെ മുപ്പത്താറാം മിനിറ്റിൽ തിമോത്തി വിയ യു എസ് എയ്ക്കായി ഗോൾ നേടി.

എന്നാൽ എൺപത്തിരണ്ടാം മിനിറ്റിൽ ഗാരത് ബെയ്ൽ പെനാൽറ്റിയിലൂടെ വെയ്ൽസിനായി ഗോൾ മടക്കി.

അറുപത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് വെയ്ൽസ് ഒരു ലോകകപ്പ് ഗോൾ സ്കോർ ചെയ്യുന്നത്.
ഇതോടെ ഗ്രൂപ്പ് ബിയിൽ 3 പോയിന്റുമായി ഇംഗ്ളണ്ട് മുന്നിലെത്തി. യു എസ് എ, വെയ്ൽസ് എന്നിവർക്ക് ഓരോ പോയിന്റ് വീതമുണ്ട്.
Cover Image: Qatar News Agency.