ഏഷ്യൻ കപ്പ്: ഉസ്‌ബെക്കിസ്ഥാൻ – തായ്‌ലൻഡ് (2-1)

Qatar

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തായ്‌ലൻഡിനെ പരാജയപ്പെടുത്തി.

അസിബിക് തുർഗുണ്ബയേവ് (37′), അബ്ബോസ്ബെക് ഫെയ്‌സുല്ലേയെവ് (65′) എന്നിവർ ഉസ്‌ബെക്കിസ്ഥാനു വേണ്ടി ഗോളുകൾ സ്‌കോർ ചെയ്തു. സുപചോക് സറച്ചത് (58′) തായ്‌ലൻഡിനു വേണ്ടി ഗോൾ നേടി.

ഇതോടെ ഉസ്‌ബെക്കിസ്ഥാൻ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.