എമിറേറ്റിലെ വാഹന ഉടമകൾക്ക് മവാഖിഫ് പാർക്കിംഗ് ഫീസ് ഇനി മുതൽ ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2022 ഏപ്രിൽ 15-നാണ് ITC ഇക്കാര്യം അറിയിച്ചത്. ഡാർബ് ആപ്പിലെ ഇ-വാലറ്റ് സംവിധാനത്തിലൂടെയാണ് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നത്.
അബുദാബിയിലെ ടോൾ ഗേറ്റ് ഫീസ് നൽകുന്നതിനായി ഉപഭോക്താക്കൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പിലൂടെ മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനായുള്ള SMS സന്ദേശങ്ങൾ ഒഴിവാക്കാവുന്നതാണ്. ഡാർബ് ആപ്പിലെ ‘പേ ഫോർ പാർക്കിംഗ്’ ബട്ടൺ ഉപയോഗിച്ച് കൊണ്ട് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.