2022 ഒക്ടോബർ 1 മുതൽ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു. 2022 ഒക്ടോബർ 1-നാണ് വിസ്താര എയർലൈൻസ് ഇക്കാര്യം അറിയിച്ചത്.
ആഴ്ചയിൽ ഏഴ് ദിവസവും സർവീസ് നടത്തുന്ന രീതിയിലാണ് ഈ റൂട്ടിൽ വിസ്താര സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യ ഫ്ലൈറ്റ് ഒക്ടോബർ 1-ന് വൈകിട്ട് 7:10-ന് മുംബയിൽ നിന്ന് യാത്ര പുറപ്പെട്ട് യു എ ഇ സമയം രാത്രി 8:40-ന് അബുദാബിയിൽ എത്തിച്ചേർന്നു.
ബിസിനസ്, ഇക്കോണമി ക്ലാസുകൾക്ക് പുറമെ പ്രീമിയം ഇക്കോണമി ക്ലാസ് സേവനങ്ങളും ഈ റൂട്ടിൽ ലഭ്യമാണെന്ന് വിസ്താര അറിയിച്ചിട്ടുണ്ട്.