അബുദാബി: കനത്ത മഴയ്ക്ക് സാധ്യത; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം

UAE

എമിറേറ്റിന്റെ വിവിധ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി. 2022 ജൂലൈ 6-ന് വൈകീട്ടാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ശക്തമായ മഴ മൂലം വിവിധ മേഖലകളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും, റോഡിലെ കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഡ്രൈവർമാർ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്:

  • വാഹനങ്ങൾ ഓടിക്കുന്ന സമയം അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
  • ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരേണ്ടതാണ്.
  • സുരക്ഷാ നിർദ്ദേശങ്ങൾ, പരമാവധി വേഗത സംബന്ധിച്ച നിബന്ധനകൾ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.