ദുബായിലെ വൈൽഡ് വാഡി വാട്ടർപാർക്ക് 2026 നവംബർ 1-ന് വീണ്ടും തുറക്കുന്നു. 2026 ഒക്ടോബർ 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Wild Wadi Waterpark reopens on November 1, welcoming guests back for a new season. https://t.co/nhLN50n2eh
— Dubai Media Office (@DXBMediaOffice) October 28, 2026
ജുമേയ്‌റയിൽ സ്ഥിതി ചെയ്യുന്ന ഈ വാട്ടർപാർക്ക് താത്കാലികമായി അടച്ചിരിക്കുകയായിരുന്നു. വാട്ടർ സ്ലൈഡുകൾ, വേവ് പൂൾ, കുടുംബങ്ങൾക്ക് ഒന്നിച്ച് ആസ്വദിക്കാവുന്ന വിനോദങ്ങൾ തുടങ്ങിയവയുമായാണ് നവംബർ 1 മുതൽ വൈൽഡ് വാഡി വാട്ടർപാർക്ക് സന്ദർശകരെ സ്വീകരിക്കാനൊരുങ്ങുന്നത്.
ഈ വാട്ടർപാർക്കിൽ ജുമൈറ സ്കീറ, ബ്രേക്കേഴ്സ് ബേ, ജുഹാസ് ജേർണി, ബുർജ് സർജ് തുടങ്ങി മുപ്പതിലധികം റൈഡുകളും ആകർഷണങ്ങളുമുണ്ട്.
Cover Image: Dubai Media Office.

