റിയാദ് സീസൺ: വണ്ടർ ഗാർഡൻ തുറന്നു

featured GCC News

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വണ്ടർ ഗാർഡൻ സന്ദർശകർക്ക് തുറന്ന് കൊടുത്തു. 2024 നവംബർ 7-നാണ് വണ്ടർ ഗാർഡൻ തുറന്ന് കൊടുത്തത്.

റിയാദ് സീസണിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് വണ്ടർ ഗാർഡൻ. തൊണ്ണൂറിലധികം വിനോദങ്ങൾ, പത്തോളം പുതിയ കാഴ്ചാനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മായികതയുടെയും, പ്രകൃതി ഭംഗിയുടെയും സമന്വയമായ വണ്ടർ ഗാർഡൻ ഒരുക്കിയിരിക്കുന്നത്.

Source: @Turki_alalshikh.

‘ഫ്ലോറ സോൺ’, ‘ബട്ടർഫ്‌ളൈ ഗാർഡൻ സോൺ’, ‘ജംഗിൾ അഡ്വെഞ്ചർ സോൺ’ എന്നിങ്ങനെ മൂന്ന് മേഖലകളാണ് വണ്ടർ ഗാർഡനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പൂക്കളും, സസ്യങ്ങളും കൊണ്ട് ഒരുക്കിയിട്ടുള്ളതും, പൂക്കളിൽ നിന്നും, പ്രകൃതിയിലെ വർണ്ണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയിട്ടുള്ളതുമായ കലാപരമായ ശില്പങ്ങൾ ഫ്ലോറ സോണിലെ പ്രത്യേകതയാണ്.

Source: @Turki_alalshikh.

ബബിൾ ഗാർഡൻ ഫ്ലോറ സോണിലെ ആകർഷണങ്ങളിലൊന്നാണ്. ‘ബട്ടർഫ്‌ളൈ ഗാർഡൻ സോൺ’ വണ്ടർ ഗാർഡനിലെത്തുന്ന സന്ദർശകർക്ക് ആയിരത്തിലധികം സ്പീഷീസിലുള്ള പൂമ്പാറ്റകളെ അടുത്തറിയാൻ അവസരമൊരുക്കുന്നു.

Source: @Turki_alalshikh.

വനാന്തരങ്ങളിൽ നിന്നും, വിവിധ വൃക്ഷങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള ‘ജംഗിൾ അഡ്വെഞ്ചർ സോൺ’ സന്ദർശകർക്കായി ഡാർക്ക് ഗാർഡൻ എന്ന അനുഭവമൊരുക്കുന്നു. ഇതിന് പുറമെ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും ആസ്വദിക്കാനാകുന്ന വിവിധ കലാപരിപാടികൾ, സംഗീത പരിപാടികൾ തുടങ്ങിയവയും വണ്ടർ ഗാർഡനിൽ ഒരുക്കുന്നതാണ്.

എല്ലാ ദിവസങ്ങളിലും വൈകീട്ട് 4 മണിമുതൽ രാത്രി 12 മണിവരെയാണ് വണ്ടർ ഗാർഡനിലേക്ക് പ്രവേശനം അനുവദിക്കുന്നത്.