കുവൈറ്റ്: സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

featured Kuwait

സർക്കാർ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി. കുവൈറ്റ് സിവിൽ സർവീസ് കമ്മിഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി റമദാനിൽ ജീവനക്കാരുടെ പ്രതിദിന പ്രവർത്തിസമയം നാലര മണിക്കൂറാക്കി ചുരുക്കി നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, പകൽ ഷിഫ്റ്റിൽ തൊഴിലെടുക്കുന്നവരുടെ പ്രവർത്തിസമയം രാവിലെ 8:30 മുതൽ 10:30 വരെയുള്ള കാലയളവിൽ ആരംഭിക്കുന്നതാണ്.

ജീവനക്കാർക്ക് ഈ സമയത്തിനിടയിൽ തങ്ങളുടെ പ്രവർത്തനസമയക്രമം ക്രമീകരിച്ച് കൊണ്ട് ജോലിയിൽ പ്രവേശിക്കാവുന്നതും നാലര മണിക്കൂർ പ്രവർത്തി ചെയ്യാവുന്നതുമാണ്. വൈകീട്ടത്തെ ഷിഫ്റ്റ് 6:45-ന് ശേഷമായിരിക്കും ആരംഭിക്കുന്നത്.

ഇതിൽ വനിതാ ജീവനക്കാർക്ക് 15 മിനിറ്റ് വീതമുള്ള രണ്ട് ഇളവുകളും, പുരുഷന്മാർക്ക് 15 മിനിറ്റ് വരെയുള്ള ഒരു ഇളവും അനുവദിച്ചിട്ടുണ്ട്.