ഷാർജ: ‘Xposure 2023’ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ ആരംഭിച്ചു

GCC News

ഏഴാമത് ‘Xposure’ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ 2023 ഫെബ്രുവരി 9, വ്യാഴാഴ്ച മുതൽ ഷാർജയിൽ ആരംഭിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി ഫെസ്റ്റിവലുകളിലൊന്നാണ് ‘Xposure’.

‘Xposure 2023’ ഫെബ്രുവരി 9 മുതൽ 15 വരെ നീണ്ട് നിൽക്കും. ഷാർജ എക്സ്പോ സെന്ററിൽ വെച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്.

Source: WAM.

ഷാർജ ഗവണ്മെന്റ് മീഡിയ ബ്യൂറോയാണ് ‘Xposure 2023’ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ സംഘാടകർ.

Source: WAM.

ഇത്തവണത്തെ മേളയിൽ നൂറിൽ പരം പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 68 വ്യത്യസ്ത എക്സിബിഷനുകളായാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

Source: WAM.

ഇതിന് പുറമെ നിരവധി സെമിനാറുകൾ, സംവാദങ്ങൾ, വർക്ഷോപ്പുകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തരായ ചിത്രഗ്രാഹകരും, ഛായാഗ്രാഹകരും അവതരിപ്പിക്കുന്ന ചലച്ചിത്രങ്ങൾ, വർക്ഷോപ്പുകൾ എന്നിവയ്ക്കായി ‘Stage-X’ എന്ന ഒരു പ്രത്യേക പരിപാടിയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

WAM