2020 മാർച്ച് 7 മുതൽ മാർച്ച് 31വരെയുള്ള കാലയളവിൽ ബുക്കുചെയ്യുന്ന വിമാനടിക്കറ്റുകളിൽ, പിഴ തുകകളോ, അധിക സർവീസ് ചാർജുകളോ കൂടാതെ ഉപഭോക്താക്കൾക്ക് യാത്രാ തീയ്യതി മാറ്റുന്നതിനുള്ള ആകർഷകമായ പദ്ധതിയുമായി എമിറേറ്റ്സ്. എമിറേറ്റ്സിന്റെ നിലവിലുള്ള എല്ലാ സെക്റ്ററുകളിലും ഈ പദ്ധതി ബാധകമാക്കിയിട്ടുണ്ട്.
നിലവിലെ കൊറോണാ വൈറസ് രോഗബാധയുടെ സാഹചര്യത്തിൽ, യാത്രികർക്ക് മുൻകൂട്ടി തീരുമാനിക്കാനാകാത്ത വിധം യാത്രകളിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് സൗകര്യപ്രദമായി യാത്രകൾ പുനഃക്രമീകരിക്കുന്നതിനുള്ള അവസരം നൽകുന്നതിനാണ് എമിറേറ്റ്സ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിപ്രകാരം ടിക്കറ്റ് ബുക്കുചെയ്ത തീയ്യതി മുതൽ 11 മാസത്തിനിടയിലെ ഏതു തീയ്യതിയിലേക്കും നിലവിലുള്ള ടിക്കറ്റിന്റെ അതേ ക്ളാസിൽ യാത്രകൾ പുനഃക്രമീകരിക്കാവുന്നതാണ്. ഇതിനായി തീയതികൾ മാറ്റുന്നതിനുള്ള പിഴതുകകളോ, ടിക്കറ്റുകൾ വീണ്ടും നൽകുന്നതിനുള്ള സർവീസ് ചാർജുകളോ ഈടാക്കുന്നതല്ല. യാത്രാകൂലികളിൽ വരുന്ന മാറ്റങ്ങൾ ബാധകമായിരിക്കും.
യാത്രാ രംഗത്ത് Covid-19 ഭീഷണിയെത്തുടർന്ന് ഉടലെടുത്തിട്ടുള്ള അനിശ്ചിതാവസ്ഥയിൽ ഉപഭോക്താക്കൾക്ക് ഈ പദ്ധതി ഉപകാരപ്രദമാകും.
1 thought on “അധിക ചാർജുകൾ കൂടാതെ യാത്രാ തീയതികളിൽ മാറ്റം വരുത്താവുന്ന പദ്ധതിയുമായി എമിറേറ്റ്സ്”
Comments are closed.