ആലപ്പുഴ : കളക്ടേഴ്സ് @ സ്കൂള്‍ പദ്ധതിപ്രകാരം ജില്ലാപഞ്ചായത്തിന്റെ 15 സ്കൂളുകളില്‍ ശുചിത്വമിഷന് ഫണ്ട് ഉപയോഗിച്ച് ബിന്നുകള്‍ സ്ഥാപിച്ചു. പെറ്റ് ബോട്ടില്‍, ഹാര്ഡ്ബോട്ടില്, പേപ്പര്‍, മില്ക്ക്കവര് എന്നിവയാണ് ഈ ബിന്നുകളില്‍ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊളേളത്തൈ ഗവ.ഹൈസ്കൂളില്‍ പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവുമായ ഫിറോസ് അഹമ്മദ് പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് ബോധവത്ക്കര ക്ലാസ്സ് നടത്തി. ജില്ലാകളക്ടര്‍ എം.അഞ്ജന ബിന്നുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് അഡ്വ.കെറ്റി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനല്‍കുമാര്‍, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരതിലകന്‍, ജില്ലാവിദ്യാഭ്യാസ ആഫീസര്‍ ധന്യ ആര് കുമാര്‍, ഹരിതകേരളംമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ കെ.എസ്.രാജേഷ്, ശുചിത്വമിഷന് ജില്ലാകോര്‍ഡിനേറ്റര്‍ പി.വി.ജയകുമാരി, എസ്.എം.സി.ചെയര്മാന് കെ.ബി.ബിനു, സ്റ്റാഫ് സെക്രട്ടറി സീനാസ്റ്റീഫന്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്നിവര്‍ പങ്കെടുത്തു.