ഖത്തർ: വേനൽക്കാലം തുടങ്ങുന്നു; ജൂൺ മാസത്തിൽ പകൽ സമയങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

Qatar

രാജ്യത്ത് വേനൽക്കാലം തുടങ്ങുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ മാസം വേനലിലെ ആദ്യ മാസമായിരിക്കുമെന്നും ഈ വർഷത്തെ മൂന്നാമത്തെ ഏറ്റവും ചൂട് കൂടിയ മാസമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ജൂൺ മാസത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുമെന്നും, ഇത് മൂലം അന്തരീക്ഷത്തിൽ വീശിയടിക്കുന്ന പൊടി, കടലോരപ്രദേശങ്ങളിൽ വലിയ തിരമാലകൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാറ്റ് മൂലം കാഴ്ച്ച മറയുന്നതിന് സാധ്യതയുണ്ട്.

ഈ കാറ്റ് പകൽ സമയങ്ങളിൽ ശക്തമാകുമെന്നും, വൈകുന്നേരങ്ങളിൽ കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ദിനം പ്രതിയുള്ള ശരാശരി അന്തരീക്ഷ താപനില ഏതാണ്ട് 34.7 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.