നക്ഷത്രപ്പുളി, തോടമ്പുളി (Carambola or star fruit) എന്നീ പേരുകളിൽ അറിയപ്പെടുന്ന ചതുരപ്പുളി കൊണ്ട് അതി രുചികരമായ ഒരു പാനീയം.
ആവശ്യമായ വിഭവങ്ങൾ:
പഴുത്ത ചതുരപ്പുള്ളി – 4 എണ്ണം
പഞ്ചസാര – ആവശ്യത്തതിന്
ഐസ് ക്യൂബ്സ് – 3
നാരങ്ങാ നീര് – അര നാരങ്ങയുടെ
തണുത്ത വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- നല്ല പോലെ പഴുത്ത ചതുരപ്പുളി വൃത്തിയായി കഴുകി എടുക്കുക. ചതുരപ്പുളിയുടെ ഓരോ ഇതളുകളുടെയും വരമ്പ് പോലെയുള്ള മേൽ അറ്റം കത്തികൊണ്ട് മുറിച്ച് നീക്കിയ ശേഷം, ചതുരപ്പുളി ചെറുതായി അരിയുക.
- മിക്സിയുടെ ജാറിൽ അരിഞ്ഞ ചതുരപ്പുളിയും, ആവശ്യത്തിന് പഞ്ചസാരയും, അര കപ്പ് തണുത്ത വെള്ളവും, ഐസ് ക്യൂബുകളും ചേർത്ത് അടിച്ചെടുക്കുക.
- ഇതിൽ മധുരം നോക്കിയശേഷം ആവശ്യമെങ്കിൽ കൂടുതൽ പഞ്ചസാരയും നാരങ്ങാ നീരും ചേർക്കുക. നേർപ്പിക്കാനായി ആവശ്യത്തിന് വെള്ളം ചേർത്ത് ഒന്ന് കൂടി മിക്സിയിൽ അടിക്കുക.
- അരിച്ചെടുത്ത ശേഷം സെർവിങ് ഗ്ലാസ്സിലേക്ക് പകരാം.
അല്പം തേൻ കൂടി ചേർത്താൽ ഈ ജ്യൂസ് കൂടുതൽ രുചികരമാക്കാം.
ജ്യൂസ് കൂടാതെ ഈ പഴം അച്ചാറുണ്ടാക്കാനും, കറികളിൽ പുളിരസത്തിനായും ജാം, ജെല്ലി, ചട്നി, വൈൻ എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ടു്.
തയ്യാറാക്കിയത്:
ഹാംലറ്റ്. ഇ
കൊച്ചി
Wow! Thanks for sharing the same. Sure will try at home…
Will try .. keep sharing more recipes ..