പ്രവാസക്കാഴ്ച- ആഗോള ഫോട്ടോഗ്രഫി മത്സരം : തീയതി നീട്ടി

Kerala News

ലോക കേരള സഭ- 2020

രണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ ‘പ്രവാസക്കാഴ്ച’ എന്ന പേരില്‍ നടത്തുന്ന ആഗോള ഫോട്ടോഗ്രഫി മത്സരത്തിന് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം. പ്രവാസി ജീവിതം എന്നതാണ് വിഷയം. കേരളത്തിന്  പുറത്തും വിദേശത്തും ഉളള മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ അയയ്ക്കണം. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം.

ഫോട്ടോഗ്രാഫുകള്‍ ഏതു കാലത്തേതും ആകാം. പക്ഷേ, മത്സരാര്‍ത്ഥി തന്നെ പകര്‍ത്തിയ ചിത്രങ്ങളായിരിക്കണം. ഇമേജ് സൈസ് 5 എം.ബി 10 എം.ബി , റെസല്യൂഷന്‍ 300 ഡി.പി.ഐ ഫോര്‍മാറ്റ്- ജെ.പി.ഇ.ജി

lksphotocontest@gmail.com ലേക്ക് ഇമെയിലിലോഡ്രോപ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ് എന്നിവ വഴിയോ ചിത്രങ്ങള്‍ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.keralamediaacademy.org സന്ദര്‍ശിക്കുക.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും.