പ്രവാസി ഭാരതീയ ഭീമാ യോജന: ക്ലെയിം നൽകുന്നത് വളരെ കുറവെന്ന് രേഖ!

Business

കേന്ദ്ര സർക്കാർ  ഏർപ്പെടുത്തിയ പ്രവാസി ഭാരതീയ ഭീമാ യോജന വളരെ നല്ല ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണെങ്കിലും ഗുണഭോക്താക്കളിൽ ക്ലെയിം ചെയ്തവർ തന്നെ കുറവും ഇൻഷൂറൻസ് കമ്പനികൾ നൽകിയ ആനുകൂല്യങ്ങൾ വളരെ കുറവുമാണെന്ന് പാർലെമെൻറ് രേഖകൾ വെളിപ്പെടുത്തുന്നു. 

02.03.2020 ൽ പാർലെമെൻറിൽ BJP അംഗം C R  പാട്ടീലിൻ്റെ ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രി നൽകിയ വിവരങ്ങളിലാണ് നിരാശാജനകമായ കാര്യങ്ങൾ.

പാർലെമെൻറിൽ പറഞ്ഞ കാര്യങ്ങൾ:

  1. 2014- 2019 കാലയളവിൽ ഇൻഷൂറൻസ് പദ്ധതിയിൽ ചേർന്നവർ;  33,32, 497
  2. ക്ലെയിം ചെയ്തത് 1,190 മാത്രം.
  3. ക്ലെയിം സ്വീകരിച്ചത്  540
  4. ക്ലെയിം നിരസിച്ചത്  604
  5. മൊത്തം നിരസിച്ച ക്ലെയിമുകളിൽ മരണവുമായി ബന്ധപ്പെട്ടത് 433 എണ്ണം !

പ്രവാസി ഭീമാ യോജന പ്രകാരമുള്ള ക്ലെയിമുകൾ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴും ഇത്തരം പ്രവണത തുടരുന്നത് നിരാശാജനകം തന്നെ. ഈ അവസരത്തിൽ പ്രവാസി ക്ഷേമത്തിൽ പ്രവർത്തിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

  1. ഈ ഇൻഷൂറൻസ് ഇ. സി.ആർ കാറ്റഗറിയിൽ വരുന്നവർക്ക് നിർബന്ധവും ഇ.സി. എൻ. ആർ കാറ്റഗറിയിൽ പെടുന്നവരിലെ ഭൂരിപക്ഷം പേർക്കും ഐഛികവുമായി എടുക്കാവുന്നതാണ്.  ഇ.സി.ആർ കാറ്റഗറിയിൽ പെടുന്നവർ ഏജൻറ് മുഖാന്തരവും മറ്റും കയറി വരുമ്പോൾ തങ്ങൾ ഈ ഇൻഷൂറൻസ് പോളിസി ഉടമകളാണെന്ന് പോലും അറിയില്ല.  ഇത്തരം ആളുകൾക്ക് പോളിസിയെ കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം  നൽകാൻ സാധിക്കണം.  
  2.  എന്ത്കൊണ്ടാണ് ഇത്രയധികം പോളിസികൾ നിരസിക്കാൻ കാരണമായെതെന്നും അതിൽ തന്നെ മരണാനന്തര ആനുകൂല്യത്തിൽ പെട്ട 433 പേരുടെ ആനുകൂല്യങ്ങൾ നിരസിക്കാനുള്ള കാരണങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തേണ്ടതും അനിവാര്യമാണ്.  ഈ പോളിസി പ്രകാരം അപകട മരണം സംഭവിച്ചാൽ  10,00,000/- ( പത്ത് ലക്ഷം രൂപ) യാണ് ആനുകൂല്യം ലഭിക്കേണ്ടത്.
  3. നിരസിച്ച അപേക്ഷകൾ സ്വീകരിച്ച അപേക്ഷയേക്കാൾ കൂടിയത് പ്രഥമ ദൃഷ്ട്യാ അസാധാരണമായി തോന്നുന്നു.
  4.  ഇത്തരം പ്രവണതകൾ അർഹരായ പ്രവാസികൾ പദ്ധതിയിൽ ചേരുന്നതിന് വിമുഖത കാണിക്കാൻ കാരണമായി തീരും.
  5. സർക്കാറിൻ്റെ ഇടപെടലുകൾക്കായി പ്രവാസി സംഘടനകൾ ശ്രമം നടത്തേണ്ടതുണ്ട്.

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി

Leave a Reply

Your email address will not be published. Required fields are marked *