2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ താമസിച്ചിരുന്ന യാസ് ഐലൻഡിലെ 2 ഹോട്ടലുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ക്വാറന്റീൻ നടപടികൾ കൈക്കൊണ്ടതായി അബുദാബി ഗവൺമെന്റ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. കൊറോണാ ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരെയെല്ലാം നിലവിൽ സൂക്ഷ്മപരിശോധനകളുടെ ഭാഗമായി ഹോട്ടൽ മുറികളിൽ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്.
ഇവരെ കർശനമായ ആരോഗ്യ പരിശോധനാ നടപടികൾക്ക് വിധേയരാക്കികൊണ്ടിരിക്കുകയാണെന്നും 14 ദിവസത്തേയ്ക്ക് ആരോഗ്യസുരക്ഷാ നിരീക്ഷണങ്ങൾ തുടരുമെന്നും വർത്തകുറിപ്പിൽ പറയുന്നു.ഇവർക്ക് വേണ്ട എല്ലാ ചികിത്സാ സൗകര്യങ്ങളും നിലവിൽ നൽകിവരുന്നുണ്ട്. രോഗബാധയെത്തുടർന്ന് റേസിന്റെ ബാക്കിയുള്ള റൗണ്ടുകൾ റദ്ദാക്കിയതായി അബുദാബി സ്പോർട്സ് കൌൺസിൽ അറിയിച്ചിരുന്നു.
ഇതേസമയം രോഗബാധ പടരുന്നത് തടയാനുള്ള എല്ലാ നടപടികളും അബുദാബിയിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ കൈക്കൊണ്ടതായും, തുറമുഖങ്ങളിലും രാജ്യത്തേയ്ക്കുള്ള മറ്റു അതിർത്തികളിലും തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനകൾ ഊർജ്ജിതമാക്കിയതായും അധികൃതർ അറിയിച്ചു.
1 thought on “യു എ ഇ ടൂർ അംഗങ്ങൾ താമസിച്ചിരുന്ന 2 ഹോട്ടലുകൾ ക്വാറന്റീൻ ചെയ്തു”
Comments are closed.