യു എ ഇയിൽ മഴ – താപനില താഴുന്നു

GCC News

ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയും തണുപ്പും തിങ്കളാഴ്ച രാവിലെയും യു എ ഇയുടെ പല ഭാഗങ്ങളിലും തുടരുന്നു. അബുദാബി, ദുബായ്,ഷാർജ, റാസ് അൽഖൈമ എന്നിവിടങ്ങളിൽ എല്ലാം മൂടിക്കെട്ടിയ അന്തരീക്ഷവും കാറ്റോടുകൂടിയ ചെറു മഴയും അനുഭവപ്പെട്ടു.

മഴ തുടർന്നതോടെ അന്തരീക്ഷത്തിലെ താപനിലയിൽ കാര്യമായ വ്യതിയാനം ഉണ്ടായിട്ടുണ്ട്. ഇന്നു വൈകീട്ട് വരെ കാറ്റും ചെറുമഴയും തുടരും എന്നും കടലോരമേഖലകളിൽ കടൽ പ്രക്ഷുബ്‌ധമായിരിക്കും എന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.

https://www.instagram.com/p/B69oG4AIpzQ/?utm_source=ig_web_copy_link