അബുദാബി എയർപോർട്ട് ടെർമിനൽ 2 താത്കാലികമായി അടച്ചു

GCC News

അബുദാബി എയർപോർട്ടിലെ ടെർമിനൽ 2-ലെ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. നിലവിലെ വിമാന സർവീസുകളിൽ വന്നിട്ടുള്ള വലിയ കുറവ് മൂലമാണ് ഈ നടപടി എന്നാണ് സൂചന.

വിമാനകമ്പനികൾക്കും യാത്രികർക്കും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഭാഗമായി ടെർമിനൽ 2 അടച്ചിടുന്നതായും, എല്ലാ വിമാന സർവീസുകളും ടെർമിനൽ 1-ലിലേക്ക് മാറ്റിയതായുമാണ് അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം.