അബുദാബി : അബുദാബിയിൽ പുതുതായി ആരംഭിക്കുന്ന ടോൾ സംവിധാനം ജനുവരി 2 മുതൽ പ്രവർത്തനം തുടങ്ങുന്നു എന്ന് ഡിപ്പാർട്മെൻറ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട് അറിയിച്ചു.
തിരക്ക് കൂടിയ മണിക്കൂറുകളായ കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും ആയിരിക്കും ടോൾ തുകയായ 4 ദിർഹം കട്ട് ആവുന്നത്. തുടർന്നുള്ള മണിക്കൂറുകളിൽ ഇപ്പോൾ ടോൾ ഈടാക്കുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. ഒരു ദിവസം കൂടിയത് 16 ദിർഹം വരെയും, മാസത്തിൽ ആദ്യ വാഹനത്തിനു 200 ദിർഹവും , രണ്ടാമത്തേതിന് 150 ദിർഹവും തുടർന്നുള്ള ഓരോ വാഹനത്തിനും 100 ദിർഹവും ആയി മാസ പരിധി നിജപ്പെടുത്തിയിട്ടുണ്ട്.
പുതിർന്ന പൗരന്മാർക്കും, കുറഞ്ഞ വരുമാനമുള്ളവർക്കും, അംഗപരിമിതർക്കും രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ടോൾ ഉണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.