ഇന്ത്യ സ്‌കിൽസ് കേരള 2020 ൽ രജിസ്റ്റർ ചെയ്യാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി.
‘തൊഴിൽ മികവിന്റെ കളിക്കളത്തിൽ തെളിയിക്കു നിങ്ങളുടെ സ്‌കിൽ‘ എന്ന ആശയത്തോടെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സ്ലൻസു സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലും മൂന്ന് മേഖലകളിലായി 42 മത്സര വിഭാഗങ്ങൾ ഉണ്ട്.
വെൽഡിങ്, ഫാഷൻ ടെക്‌നോളജി, കാർപെന്ററി, ബേക്കറി, കുക്കിംഗ്, ലാൻഡ്സ്‌കേപ്പിംഗ്, ജ്വല്ലറി, കാർ പെയിന്റിംഗ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ 42 മത്സര ഇനങ്ങളാണുള്ളത്. 1999 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം മത്സരാർത്ഥികൾ. ഇൻഫർമേഷൻ നെറ്റ്വർക്ക് കേബിളിങ്, ക്ളൗഡ് കമ്പ്യൂട്ടിങ്, വാട്ടർ ടെക്‌നോളജി, സൈബർ സെക്യൂരിറ്റി എന്നീ മത്സരവിഭാഗങ്ങളിൽ മത്സരിക്കുന്നവർ 1996 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം. 78 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളുണ്ട്. സംസ്ഥാന തല വിജയികൾക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം. റണ്ണേഴ്സ് അപ്പിന് 50000 രൂപ വീതവും സമ്മാനം. ദേശീയ തലത്തിൽ വിജയിക്കുന്നവർക്ക് ചൈനയിലെ ഷാങ്ങ്ഹായിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും.
രജിസ്റ്റർ ചെയ്യൻ www.indiaskillskerala.com സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9496327045 എന്ന നമ്പറിലും ബന്ധപ്പെടാം.