എമിറേറ്റിൽ രണ്ട് പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 മാർച്ച് 6-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
As part of the ongoing development of Sheikh Rashid Corridor to accommodate urban growth and population expansion, #RTA inaugurated today (Friday) two major bridges as part of the Al Asayel and Oud Maitha Streets Development Project. The project links Al Asayel Street with Al… pic.twitter.com/AVAqcVLtbi
— RTA (@rta_dubai) March 6, 2026
ഔദ് മൈത, അൽ അസയേൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് ഈ പാലങ്ങൾ തുറന്നിരിക്കുന്നത്. ഷെയ്ഖ് റാഷിദ് കോറിഡോർ വികസന പദ്ധതിയുടെ കീഴിലാണ് ഈ നിർമ്മാണം.
അൽ അസയേൽ സ്ട്രീറ്റിനെ അൽ വാസിൽ ക്ലബ് സ്ട്രീറ്റിലൂടെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായകമാകുന്നു.

ഇതിൽ ആദ്യ പാലം അൽ അസയേൽ സ്ട്രീറ്റിൽ നിന്ന് അൽ വാസിൽ ക്ലബ് സ്ട്രീറ്റിലേക്കും, രണ്ടാമത്തെ പാലം അൽ അസയേൽ സ്ട്രീറ്റിൽ നിന്ന് ബിസിനസ് ബേ ക്രോസിങ്ങിലൂടെ അൽ ഖൈൽ റോഡിലേക്കും ബന്ധിപ്പിക്കുന്നു.
രണ്ട് വരികളുള്ള ആദ്യ പാലത്തിലൂടെ മണിക്കൂറിൽ 2400 വാഹനങ്ങൾക്കും, രണ്ട് വരികളുള്ള രണ്ടാമത്തെ പാലത്തിലൂടെ മണിക്കൂറിൽ 3000 വാഹനങ്ങൾക്കും കടന്ന് പോകാൻ സാധിക്കുന്നതാണ്.
Cover Image: Dubai Media Office.

