ഒന്നാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 26 മുതൽ ആരംഭിക്കുന്നതായി ദുബായ് കൾച്ചർ (Dubai Culture and Arts Authority) അറിയിച്ചു. കാഴ്ചക്കാർക്കായി എമിറാത്തി സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാനും അടുത്തറിയാനും ഉള്ള ഒരു അവസരം ആണ് ഈ സാംസ്കാരിക സംഗമത്തിലൂടെ സംഘാടകർ ഉദേശിക്കുന്നത്.
ഇരുപത്തഞ്ചാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഈ സാംസ്കാരിക മേള അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹത്തയിലെ വാദി ഹത്ത പാർക്കിൽ, ഡിസംബർ 26 മുതൽ ജനുവരി 11 വരെയാണ് ഹത്ത കൾച്ചറൽ നൈറ്റ്സ് സംഘടിപ്പിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ രാത്രി 12 വരെയും, ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ രാത്രി 10 വരെയും ഈ മേളയിൽ സന്ദർശകർക്ക് എമിറാത്തി സംസ്കാരത്തെയും, യുഎഇയിലെ തനത് കരകൗശല വൈദഗ്ധ്യത്തെയും, മേഖലയിലെ നാടോടി അറിവുകളെയും നേരിട്ട് അറിയാവുന്ന രീതിയിൽ ആണ് മേള ഒരുക്കുന്നത്.പുതുതലമുറയിലേക്ക് ഈ അറിവുകളെയും പാരമ്പര്യത്തെയും പകരുക എന്നാണ് ഈ മേളകൊണ്ട് സംഘാടകർ ഉദേശിക്കുന്നത്. മേളയുടെ ഭാഗമായി സന്ദർശകർക്ക് ആസ്വദിക്കാനായി സംഗീത, നൃത്ത പരിപാടികളും, കുട്ടികൾക്കായുള്ള പരിപാടികളും, ഭക്ഷ്യമേളകളും ഉണ്ടായിരിക്കും.
1 thought on “എമിറാത്തി സാംസ്കാരിക തനിമ അടുത്തറിയാം – ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 26ന് ആരംഭിക്കുന്നു”
Comments are closed.