എമിറാത്തി സാംസ്‌കാരിക തനിമ അടുത്തറിയാം – ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 26ന് ആരംഭിക്കുന്നു

GCC News

ഒന്നാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 26 മുതൽ ആരംഭിക്കുന്നതായി ദുബായ് കൾച്ചർ (Dubai Culture and Arts Authority) അറിയിച്ചു. കാഴ്ചക്കാർക്കായി എമിറാത്തി സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാനും അടുത്തറിയാനും ഉള്ള ഒരു അവസരം ആണ് ഈ സാംസ്കാരിക സംഗമത്തിലൂടെ സംഘാടകർ ഉദേശിക്കുന്നത്.

ഇരുപത്തഞ്ചാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഈ സാംസ്‌കാരിക മേള അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹത്തയിലെ വാദി ഹത്ത പാർക്കിൽ, ഡിസംബർ 26 മുതൽ ജനുവരി 11 വരെയാണ് ഹത്ത കൾച്ചറൽ നൈറ്റ്സ്‌ സംഘടിപ്പിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ രാത്രി 12 വരെയും, ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ രാത്രി 10 വരെയും ഈ മേളയിൽ സന്ദർശകർക്ക് എമിറാത്തി സംസ്കാരത്തെയും, യുഎഇയിലെ തനത് കരകൗശല വൈദഗ്ധ്യത്തെയും, മേഖലയിലെ നാടോടി അറിവുകളെയും നേരിട്ട് അറിയാവുന്ന രീതിയിൽ ആണ് മേള ഒരുക്കുന്നത്.പുതുതലമുറയിലേക്ക് ഈ അറിവുകളെയും പാരമ്പര്യത്തെയും പകരുക എന്നാണ് ഈ മേളകൊണ്ട് സംഘാടകർ ഉദേശിക്കുന്നത്. മേളയുടെ ഭാഗമായി സന്ദർശകർക്ക് ആസ്വദിക്കാനായി സംഗീത, നൃത്ത പരിപാടികളും, കുട്ടികൾക്കായുള്ള പരിപാടികളും, ഭക്ഷ്യമേളകളും ഉണ്ടായിരിക്കും.

1 thought on “എമിറാത്തി സാംസ്‌കാരിക തനിമ അടുത്തറിയാം – ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 26ന് ആരംഭിക്കുന്നു

Comments are closed.