ഒഡെപെകിന്റെ ഭാഷാ പരിശീലന കേന്ദ്രം അങ്കമാലിയിൽ

Notifications

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ സഹകരണത്തോടെ അങ്കമാലിയിൽ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും. അങ്കമാലിയിൽ ഇൻകൽ ബിസിനസ് പാർക്കിൽ തുടങ്ങുന്ന കേന്ദ്രം മാർച്ച് രണ്ടിന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

വിദേശരാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് ആവശ്യമായ വിദേശഭാഷാ പരിശീലനം കേന്ദ്രത്തിൽ നൽകും.  IELTS, OET  പരിശീലനവും ജാപ്പനീസ്, ജർമ്മൻ തുടങ്ങിയ വിദേശ ഭാഷാ പരിശീലനവും നൽകാൻ പരിശീലനകേന്ദ്രത്തിൽ സൗകര്യമുണ്ടാവും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം തൊഴിൽ ലഭ്യതയുണ്ടെന്നതാണ് കേന്ദ്രത്തിന്റെ പ്രത്യേകത.