നൂതനമായ ആശയങ്ങൾ പങ്കുവെക്കുവാനുള്ള വേദിയൊരുക്കി ദുബായ് RTA

GCC News

യു എ ഇയിൽ 2020 ഫെബ്രുവരി നവീന ആശയങ്ങളുടെ മാസമായി (Innovation Month) കൊണ്ടാടുന്നതിന്റെ ഭാഗമായി നൂതനമായ ആശയങ്ങൾ പങ്കുവെക്കാനുള്ള ഒരു പറ്റം പദ്ധതികളുമായി ദുബായ് RTA. ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ഈ പദ്ധതികളുടെ ഭാഗമാവാനും നൂതനമായ ആശയങ്ങൾ പങ്കുവെക്കാനും കഴിയും.

നൂതന സംരംഭങ്ങൾക്ക് RTA സ്റ്റാർട്ടപ്പ് ചലഞ്ച് (RTA Startup Challenge) വഴി RTA-യുടെ പ്രവർത്തനങ്ങൾ നവീകരിക്കുവാനായുള്ള നിര്‍മ്മാണാത്മകമായ ആശയങ്ങൾ പങ്കുവെക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് ആശയങ്ങളെ ആദരിക്കുന്നതായിരിക്കും. RTA-യുടെ ജീവനക്കാർക്കിടയിലും നൂതനമായ ആശയങ്ങൾ പരിചയപ്പെടുത്തുന്നതിനും അവരുടെ ഭാഗത്തുനിന്ന് നവീന ചിന്താഗതികൾ കൊണ്ടുവരുന്നതിന്റെയും ഭാഗമായിയുള്ളതാണ് TEDxRTA എന്ന പദ്ധതി. ഇതിന്റെഭാഗമായി ജീവനക്കാർക്ക് പ്രചോദനദായകരായ പ്രഭാഷകരുമായി ആശയവിനിമയം നടത്താനും നൂതമായ ചിന്തകൾ പങ്കുവെക്കാനും അവസരമൊരുങ്ങും.

ദുബായ് വേൾഡ് സെന്റററിൽ ഒരുക്കുന്ന ടെക് ടാക്സി എന്ന ടാക്സി സർവീസുകൾ കാര്യക്ഷമമാക്കനും നൂതനമാക്കാനുമുള്ള പദ്ധതിയും ഇതിന്റെ ഭാഗമാണ്. യാത്രക്കാർക്ക് വയർലെസ് ഇന്റർനെറ്റ് പോലുള്ള ഡിജിറ്റൽ സേവനങ്ങൾ ഒരുക്കുക, യാത്രക്കാരന്റെ ഭാഷയിൽ ടാക്സി ഡ്രൈവറുമായി ആശയവിനിമയം നടത്തുന്നതിനുള്ള പരിഭാഷ സാങ്കേതിക വിദ്യകൾ ടാക്സികളിൽ ഒരുക്കുക തുടങ്ങിയ അതിനൂതന ആശയങ്ങളാണ് ടെക് ടാക്സി പദ്ധതിയിലൂടെ പരിചയപെടുത്തുന്നത്.