പുതുവർഷം 2020 – ദുബായ് പൊതുഗതാഗത സമയങ്ങളിൽ മാറ്റം

GCC News

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ദുബായിയിൽ പുതുവർഷ തലേന്നും, പുതുവർഷത്തിലും അനുഭവപ്പെടുന്ന സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്ത്, ദുബായ് മെട്രോ, ട്രാം, ദുബായ് ബസ്, ജലഗതാഗത സംവിധാനങ്ങൾ എന്നിവയുടെ സമയങ്ങൾ ക്രമീകരിച്ചതായി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. എകദേശം 2 ദശലക്ഷം സന്ദർശകരെയാണ് ദുബായ് നഗരത്തിൽ ഈ വർഷത്തെ പുതുവർഷ വേളയിൽ പ്രതീക്ഷിക്കുന്നത്.

ദുബായ് മെട്രോ

ഡിസംബർ 31 നു രാവിലെ 5 മണിമുതൽ ജനുവരി 1 പാതിരാത്രി 12 വരെ റെഡ് ലൈൻ പ്രവർത്തിക്കുന്നതാണ്. ഗ്രീൻ ലൈനിൽ രാവിലെ 5.30 മുതൽ ജനുവരി 1 പാതിരാത്രി 12 വരെ മെട്രോ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

ദുബായ് ട്രാം

ദുബായ് ട്രാം ഡിസംബർ 31 നു രാവിലെ 6 മുതൽ ജനുവരി 2 പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

പെയ്ഡ് പാർക്കിങ്

ബഹുനില പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പെയ്ഡ് പാർക്കിങ് സോണുകളും ജനുവരി 1നു സൗജന്യമായിരിക്കും.

ദുബായ് ബസ്

പ്രധാന ബസ് സ്റ്റേഷനുകൾ:

  • ഗോൾഡ് സൂഖ് – ജനുവരി 1 പുലർച്ചെ 4.25 മുതൽ പാതിരാത്രി 12.59 വരെ സർവീസ് ഉണ്ടായിരിക്കും
  • ഗുബൈബ – ജനുവരി 1 പുലർച്ചെ 4.14 മുതൽ പാതിരാത്രി 12.58 വരെ

മറ്റു സ്റ്റേഷനുകൾ:

  • സത്‍വ – ജനുവരി 1 പുലർച്ചെ 4.45 മുതൽ രാത്രി 11.03 വരെ. റൂട്ട് C01ൽ മുഴുവൻ സമയവും സർവീസ് ഉണ്ടായിരിക്കും.
  • അൽ ഖിസൈസ് – ജനുവരി 1 പുലർച്ചെ 4.31 മുതൽ പാതിരാത്രി 12.൦8 വരെ
  • അൽ ഖൂസ് ഇൻഡസ്‌ട്രിയൽ സ്റ്റേഷൻ – പുലർച്ചെ 5.05 മുതൽ രാത്രി 11.35 വരെ
  • ജബൽ അലി സ്റ്റേഷൻ: പുലർച്ചെ 4.58 മുതൽ രാത്രി 11.30 വരെ
  • യൂണിയൻ സ്ക്വയർ സ്റ്റേഷൻ: പുലർച്ചെ 4.25 മുതൽ രാത്രി 1.25 വരെ
  • സബ്ക സ്റ്റേഷൻ: രാവിലെ 6.15 മുതൽ രാത്രി 1.30 വരെ
  • ദെയ്റ സിറ്റി സെന്റർ സ്റ്റേഷൻ: പുലർച്ചെ 5.35 മുതൽ രാത്രി 11.30 വരെ
  • കരാമ സ്റ്റേഷൻ: രാവിലെ 6.29 മുതൽ രാത്രി 10.59 വരെ
  • അഹ് ലി സ്റ്റേഡിയം: പുലർച്ചെ 5.55 മുതൽ രാത്രി 10.15 വരെ

അബുദാബിയിലേക്കുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ പുലർച്ചെ 4.36 മുതൽ രാത്രി 12.01 ബർദുബായ് അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നതായിരിക്കും. അൽ ഗുബൈബയിൽ നിന്ന് ഷാർജ അൽ ജുബൈൽ സ്റ്റേഷനിലേക്ക് മുഴുവൻ സമയവും സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഷാർജ (അൽതാവൂൻ) റൂട്ടിൽ പുലർച്ചെ 5.30 മുതൽ രാത്രി 10വരെയും അജ്‌മാൻ റൂട്ടിൽ പുലർച്ചെ 4.30 മുതൽ രാത്രി 11.00 വരെയും ഫുജൈറ റൂട്ടിൽ പുലർച്ചെ 5.23 മുതൽ രാത്രി 9.39 വരെയും ഹത്ത റൂട്ടിൽ പുലർച്ചെ 5.30 മുതൽ രാത്രി 9.30 വരെയും ബസ് സർവീസ് ഉണ്ടായിരിക്കും.

ജല ഗതാഗതം

മരീന സ്റ്റേഷനുകളിലെ വാട്ടർ ബസ് സർവീസ്: മരീന മാൾ, മരീന വോക്, മരീന ടെറസ്, മരീന പ്രൊമനേഡ് എന്നിവിടങ്ങളിലെ മരീന സ്റേഷനുകളിൽ ഡിസംബർ 31നു രാവിലെ 10 മുതൽ രാത്രി 8വരെയും ജനുവരി 1 നു ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയും വാട്ടർബസ് സർവീസ് ഉണ്ടായിരിക്കും.

  • അബ്ര (ഡിസി2) – ഡിസംബർ 31 – രാവിലെ 8 മുതൽ ഉച്ചയ്ക്കു 2 വരെ. ജനുവരി 1 നു രാവിലെ 8 മുതൽ രാത്രി 9.30 വരെ.
  • ജെദ്ദാഫ് സ്റ്റേഷൻ മുതൽ ദുബായ് വാട്ടർ കനാൽ സ്റ്റേഷൻ വരെ – ഡിസംബർ 31 – ഉച്ചയ്ക്ക് 12.15 നു തിരികെ ഉച്ചയ്ക്ക് 2.10 നു, ജനുവരി 1 നു – ഉച്ചയ്ക്ക് 12.15 മുതൽ വൈകിട്ട് 5.45, തിരികെ ഉച്ചകഴിഞ്ഞ് 2.10 മുതൽ രാത്രി 7.40 വരെ.

ദുബായ് ഫെറി:

  • ഗുബൈബ സ്റ്റേഷൻ – ഡിസംബർ 31 നു – രാവിലെ 11.00 മണിക്കും ഉച്ചയ്ക്ക് 1.00 മണിക്കും. ജനുവരി 1 നു – ഉച്ചയ്ക്ക് 1.00, 3.00, 5.00, 6.30 എന്നി സമയങ്ങളിൽ.
  • മരീന സ്റ്റേഷൻ – ഡിസംബർ 31 നു – രാവിലെ 11.00 മണിക്കും ഉച്ചയ്ക്ക് 1.00, 3.00, 5.00 എന്നി സമയങ്ങളിൽ. ജനുവരി 1 നു – ഉച്ചയ്ക്ക് 1.00, 3.00, 5.00, 6.30 എന്നി സമയങ്ങളിൽ.
  • ഗുബൈബ-ഷാർജ അക്വേറിയം സ്റ്റേഷൻ: ഡിസംബർ 31 നു – രാവിലെ 7.00 മുതൽ വൈകിട്ട് 5.00 വരെ ജനുവരി 1 നു – ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 10.30 വരെ.