പ്രവാസി മലയാളികൾക്ക് ഒരു കൈത്താങ്ങായി നോർക്ക റൂട്ട്സിന്റെ ‘സാന്ത്വനം’ പദ്ധതി

Kerala News

നോർക്ക റൂട്ട്സ് നടപ്പാക്കുന്ന “സാന്ത്വന” പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ.

തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി. ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയവയ്ക്ക് ധനസഹായം നൽകുന്നു.

സാന്ത്വന പദ്ധതിക്കായി അപേക്ഷിക്കുന്നവർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവർ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

സാന്ത്വന പദ്ധതി  എന്തെല്ലാം സേവനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്?

  • പ്രവാസി, അദ്ദേഹത്തിന്റെയോ അല്ലങ്കിൽ അദ്ദേഹത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾക്കോ വേണ്ടിവരുന്ന ആശുപത്രി ചിലവുകൾക്കായുള്ള സഹായത്തിനു.
  • മരണാനന്തര ചിലവുകൾ
  • കല്യാണാവശ്യങ്ങൾക്ക്
  • അംഗപരിമിതർക്കുള്ള സാമഗ്രികൾ വാങ്ങുന്നതിനുവേണ്ടി .

സാന്ത്വന പദ്ധതിയിലൂടെ ലഭ്യമാകുന്ന സഹായവിവരങ്ങൾ :

  • മരണാനന്തര സാമ്പത്തികാശ്വാസമായി ഒരു ലക്ഷം രൂപ.
  • അൻപതിനായിരം രൂപവരെ മെഡിക്കൽ സഹായം. (കാൻസർ ചികിത്സാ സഹായം, ഹൃദയ ശസ്ത്രക്രിയ, കിഡ്നി അസുഖങ്ങൾ, ആക്സിഡന്റ് മൂലമുണ്ടാകുന്ന സാരമായ പരുക്കുകൾ എന്നിവയ്ക്കാണ് ഇത്തരത്തിലുള്ള സഹായം ലഭ്യമാകുന്നത്.)
  • മറ്റു ഇതര രോഗങ്ങൾക്കായി 25000 രൂപവരെ ലഭ്യമാകും.
  • 15000 രൂപയുടെ കല്യാണ സഹായ ഫണ്ട്.
  • അംഗപരിമിതർക്കായി 10000 രൂപയുടെ സഹായധനം.

രജിസ്ട്രേഷന് വേണ്ട യോഗ്യതകൾ :

  • അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1 ലക്ഷത്തിൽ കൂടാൻ പാടില്ല.
  • അപേക്ഷകൻ /അപേക്ഷക കുറഞ്ഞ പക്ഷം 2 കൊല്ലമെങ്കിലും പ്രവാസിയായിരുന്നിരിക്കണം  
  • അപേക്ഷിക്കുന്ന സമയം അപേക്ഷകൻ  പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിൽ എത്തിയിട്ട് 10 കൊല്ലത്തിൽ കൂടുതൽ ആവാൻ പാടുള്ളതല്ല.  

രജിസ്റ്റർ ചെയ്യുവാനായി അപ്ലിക്കേഷൻ ഫോം ഇവിടെനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് :

http://www.norkaroots.net/Forms/santhwana.pdf