പ്രിൻസിപ്പൽ ഒഴിവിൽ വാക്ക് ഇൻ ഇന്റർവ്യൂ 24ന്

Notifications

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർഗോഡ് പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.  യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകർ അല്ലെങ്കിൽ കാലാകാലങ്ങളിൽ യു.ജി.സി/ എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  

25 വയസ്സ് പൂർത്തിയായവരും 67 വയസ്സ് പൂർത്തിയാകാത്തവരുമായിരിക്കണം.  ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.  

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലാണ് ഇന്റർവ്യൂ നടക്കുക.  യോഗ്യത, മാർക്ക് ലിസ്റ്റ്, അധിക യോഗ്യത, പ്രവൃത്തിപരിചയം, പ്രസിദ്ധീകരണം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി രാവിലെ 10ന് മുമ്പ് ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിലെത്തണം.  വിരമിച്ചവർ യോഗ്യതാ സർട്ടിഫിക്കറ്റുകളോടൊപ്പം പെൻഷൻ ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പോ അതിന് സമാനമായ രേഖകളോ സമർപ്പിക്കണം.  

കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.