ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടർമാരെയും ബി.എസ്സി നഴ്സുമാരെയും എമർജൻസി മെഡിക്കൽ ടെക്നിഷ്യൻമാരെയും തിരഞ്ഞെടുക്കുന്നു (പുരുഷൻമാർ മാത്രം).
മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ www.odepc.kerala.gov.in യിൽ മാർച്ച് 10നകം രജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.