പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളികൾ, ചാപ്പലുകൾ, മറ്റു ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ താത്ക്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്മന്റ് അതോറിറ്റി(NCEMA) അറിയിച്ചു. NCEMA-യും ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ഔകാഫും മറ്റു മത പണ്ഡിതരും ആരോഗ്യ വിദഗ്ദ്ധരും ചേർന്നാണ് ഈ തീരുമാനത്തിലെത്തിയത്.
ഇന്ന് വൈകീട്ട് 9 മുതൽ 4 ആഴ്ചത്തേക്കാണ് ഇത് നടപ്പിലാക്കുന്നത്. പിന്നീട് സാഹചര്യങ്ങൾക്കനുസരിച്ച് ഈ തീരുമാനത്തിൽ മാറ്റങ്ങൾ വരുത്തും.