ആഗോളതലത്തിലെ Covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ ആരോഗ്യ സുരക്ഷാ മന്ത്രാലയം ആഹ്വാനം ചെയ്തു. തീർത്തും ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ഈ കാലയളവിൽ വിദേശയാത്രകൾ ചെയ്യുന്നവർക്ക് രാജ്യത്ത് തിരികെയെത്തുമ്പോൾ പ്രത്യേക രോഗനിവാരണ നടപടികൾക്ക് വിധേയരാകേണ്ടിവരും. ആരോഗ്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതാണ് ഈ നിർദ്ദേശം.
രാജ്യവ്യാപകമായി എയർപോർട്ടുകളിൽ ഇതിനുള്ള സുരക്ഷാ പരിശോധനകൾ ആരംഭിക്കും. ഈ നടപടികളുടെ ഭാഗമായി, തിരികെയെത്തുന്നവർക്ക് രോഗബാധയില്ല എന്ന് സ്ഥിരീകരിക്കുന്നത് വരെ വീടുകളിൽ ക്വാറന്റീൻ നടപടികൾക്ക് വിധേയരാകേണ്ടി വരാം.