യു എ ഇ: മുതിര്‍ന്ന പൗരന്മാരോടും, നിവാസികളോടും ജനത്തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി

Family & Lifestyle GCC News

കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുതിർന്ന പൗരന്മാരോടും നിവാസികളോടും കഴിയുന്നതും ജനത്തിരക്കുള്ള ഇടങ്ങളിൽ ഇടപഴകുന്നത് ഒഴിവാക്കുന്നതിനും, വീടുകളിൽ സുരക്ഷിതരായി തുടരാനും യു എ ഇ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

വീടുകളിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് പോലുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കുടുംബാംഗങ്ങളെല്ലാം കൃത്യമായി പാലിക്കാനും ആരോഗ്യപരമായ അന്തരീക്ഷം ഉറപ്പാക്കാനും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷയ്ക്കായി രാജ്യത്തെ എല്ലാ ജനങ്ങളോടും കൊറോണാ വൈറസ് ബാധയ്‌ക്കെതിരെ പ്രതിരോധ നടപടികൾ കൈക്കൊള്ളാനും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.