യു എ ഇ: ഷെയ്ഖ് ഹംദാൻ ഉപപ്രധാനമന്ത്രിയായി നിയമിതനായി

UAE

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇയുടെ പ്രതിരോധമന്ത്രിയും, ഉപപ്രധാനമന്ത്രിയായി നിയമിതനായി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ഫെഡറൽ സർക്കാരിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായ്യിദുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം. ഈ തീരുമാനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ അധിക ചുമതല ഏറ്റെടുത്തിട്ടുണ്ട്.