വാരാന്ത്യയാത്രകൾക്കു ചേർന്ന അന്തരീക്ഷം – മാനം തെളിഞ്ഞു യു എ ഇ

GCC News

നീണ്ടുനിന്ന മഴയ്ക്കും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും ശേഷം മാനം തെളിഞ്ഞു. തുറസ്സായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുവാനും ഡ്രൈവ് ചെയ്യുവാനും വാരാന്ത്യ നടത്തങ്ങൾക്കും എല്ലാം സുഖകരമായ കാലാവസ്ഥയാണ് ഇന്ന് യു എ ഇയിൽ പരക്കെ പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ കേന്ദ്രങ്ങളുടെ അറിയിപ്പനുസരിച്ച് പകൽ തെളിഞ്ഞ, വെയിൽ കുറഞ്ഞു സുഖകരമായ അന്തരീക്ഷവും, രാത്രിയിൽ തണുപ്പുള്ള അന്തരീക്ഷവും ആയിരിക്കും. ചെറിയ കാറ്റും, ശനിയാഴ്ച പുലർച്ചെ അല്പം മൂടൽമഞ്ഞും അനുഭവപ്പെടാം.

കടൽ പൊതുവെ ശാന്തമായിരിക്കും. കൂടിയ ചൂട് 20 മുതൽ 23 °C വരെയും കുറഞ്ഞത് 9 മുതൽ 12 °C വരെയും അനുഭവപ്പെടാം.