അബുദാബി പോലീസ് പൊതുജന ബോധവൽക്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച ട്വീറ്ററിൽ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. കുടുംബങ്ങളായി ഫ്ലാറ്റിൽ കഴിയുന്നവർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് അബുദാബി പോലീസ് പരാമർശിച്ചു. കാലാവസ്ഥ തണുപ്പായതുകൊണ്ട് പൊതുവെ ബാൽക്കണി വാതിലുകൾ തുറന്നിടുന്നു, എന്നാലിതിനൊടൊപ്പം വീട്ടിൽ കുഞ്ഞുങ്ങളുണ്ടങ്കിൽ അവരുടെ മേൽ ശ്രദ്ധവേണം എന്നും അവർ ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.വാതിലുകൾ ശ്രദ്ധാപൂർവ്വം അടയ്ക്കാനും, കുട്ടികൾക്കെത്തും വിധത്തിൽ കസേരയോ, പലകകളോ ബാൽകാണിക്കരികിൽ വയ്ക്കരുതെന്നും അവർ അഭിപ്രായപ്പെട്ടു. പൊതുജന താല്പര്യാർത്ഥം കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ മുൻ നിർത്തിയുള്ള ഒരു അറിയിപ്പായി ഈ അഭിപ്രായത്തെ വായിച്ചെടുക്കാം.