ജനങ്ങൾ ഒത്തുചേരാൻ സാധ്യതയുള്ള പരിപാടികൾ ഒഴിവാക്കി ഷാർജയും അബുദാബിയും

GCC News

ജനങ്ങൾ വലിയ രീതിയിൽ ഒത്തുചേരുന്ന എല്ലാ പരിപാടികളും, ആഘോഷങ്ങളും താത്കാലികമായി തടഞ്ഞു കൊണ്ട് ഷാർജ സർക്കാർ ഉത്തരവിറക്കി. മാർച്ച് 14 മുതൽ ഈ മാസം അവസാനം വരെയാണ് പരിപാടികൾ ഒഴിവാക്കിയിട്ടുള്ളത്. സർക്കാർ ഇടങ്ങളിലും, പൊതു വേദികൾ, കല്യാണ മണ്ഡപങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളും ഇത്തരം ഒത്തുകൂടലുകൾ നിരോധിച്ചിട്ടുണ്ട്.

അബുദാബിയിലും വിവാഹാഘോഷച്ചടങ്ങുകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പിന്റെ അറിയിപ്പ് പ്രകാരം അബുദാബിയിലെ നിശാക്ലബുകളോടും ടൂറിസ്റ്റ് റെസ്റ്റോറന്റുകളോടും ഇന്ന് മുതൽ ഈ മാസം അവസാനം വരെ അടയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും.

UPDATE: അബുദാബിയിലെ സിനിമാ ശാലകൾ മാർച്ച് 31-വരെ അടച്ചിടും

സിനിമാശാലകൾക്ക് മാർച്ച് 31 വരെ പ്രവർത്തനം നിർത്തിവെക്കാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് നിർദ്ദേശം നൽകി. ഈ കാലാവധിയിൽ ഇവ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കരുതെന്നും പരിസരങ്ങളിൽ ജനങ്ങൾ കൂട്ടംചേരാൻ അനുവദിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.