കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും ചൈനയിലേക്കുള്ള യാത്രകൾക്ക് സൗദി അറേബ്യ വിലക്ക് ഏർപെടുത്തി. കൊറോണാ വൈറസ് ബാധയുടെ ഉറവിടം ചൈനയിൽ നിന്നുമാണെന്നുള്ള നിഗമനത്തിലാണ് ഈ വിലക്കെന്ന് സൗദിയിലെ ജനറൽ ഡയറക്ടറേറ് ഓഫ് പാസ്പോർട്സ് അറിയിച്ചു.
ഈ യാത്രാവിലക്ക് മറികടക്കുന്ന സൗദി നിവാസികളെ തിരികെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ല എന്നും അവരുടെ യാത്രാരേഖകളിൽ വേണ്ട നടപടികൾ എടുക്കും എന്നും വാർത്താകുറിപ്പിൽ പറയുന്നു. ഞായറാഴ്ച മുതൽ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ ചൈനയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തലാക്കിയിരുന്നു.