ഹോക്കി പോക്കി: ന്യൂസിലാൻഡിന്റെ സ്വന്തം ഐസ്ക്രീം

Travel Diaries

ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ഈ ലോകത്തു ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല എന്ന് കരുതാം. ഏതു സൽക്കാരത്തിലും, ഏതു സന്തോഷാവസരത്തിലും അനുയോജ്യമായ ഒന്നാണ് ഐസ്ക്രീം. ശൈത്യകാലത്ത് ചൂടുള്ള “പൈ” കഴിച്ച ശേഷം ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കഴിക്കണം.

ഐസ്ക്രീം നമ്മുടെ സങ്കടങ്ങളെ അകറ്റിക്കളയുമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തൽ.” അനവധി രുചികളിൽ ഇന്ന് ഐസ്ക്രീമുകൾ ലഭ്യമാണ്. ഇന്ന് ഏതൊരു ആഘോഷങ്ങളെയും സന്തോഷകരമാക്കുന്നത് ഐസ്ക്രീം തന്നെയാണെന്ന് പറയാം.

ന്യൂസിലാൻഡിൽ ജന്മം കൊണ്ട് ഒരു ഐസ്ക്രീം ഉണ്ട്. അതാണ് ഹോക്കി പോക്കി (Hokey Pokey). വാനില ഐസ്‌ക്രീമിൽ ഹണികോംബ് ടോഫി മിക്സ് ചെയ്‌തുണ്ടാക്കുന്ന ഐസ്‌ക്രീമാണിത്. ന്യൂസിലാൻഡിൽ ഏതു പ്രായക്കാർക്കും ഇഷ്ടപെട്ട, വളരെ പ്രചാരമുള്ള ഒരു ഐസ്ക്രീം. ഇതിലെ ഹണികോംബ് ടോഫി തരികൾ ചെറിയ ശബ്ദത്തോടെ കടിച്ചു തിന്നുവാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല.

ആദ്യമായി ഒരാൾ ന്യൂസിലാൻഡിൽ എത്തിയാൽ ഏതൊരു കിവിയോടും ആദ്യമായി കഴിക്കേണ്ട ന്യൂസിലാൻഡ് ഭക്ഷണമെന്തെന്നു ചോദിച്ചാൽ പറയും.. നിങ്ങൾ ആദ്യം “Hokey Pokey ഐസ്ക്രീം” കഴിക്കൂ… എന്ന്.

ഐസ്ക്രീം എവിടെയെല്ലാം കിട്ടുമോ.. അവിടെയെല്ലാം ഹോക്കി പോക്കി ഐസ്ക്രീം കിട്ടുമെങ്കിലും, ന്യൂസിലാൻഡിൽ നല്ല കിടിലൻ ഹോക്കി പോക്കി ഐസ്ക്രീം കഴിക്കണമെങ്കിൽ ഓക്ക്ലാൻഡ് നഗരത്തിലെ ‘Giapo Ice Cream shop’-ൽ തന്നെ പോകണം.

കടപ്പാട് : New Zealand Malayali [facebook.com/newzealandmalayali]