ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലുണ്ടായിരുന്ന ഒരാൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 5 ഞായറാഴ്ച്ച അറിയിച്ചു. 88 വയസ്സ് പ്രായമുള്ള ഒരു ഖത്തർ പൗരനാണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. ഖത്തറിൽ നിന്ന് COVID-19-നെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ മരണമാണിത്.
ഞായറാഴ്ച്ച 279 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 1604 ആയി. 16 പേർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.