റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 2025 ഒക്ടോബർ 23-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.
مليون زائر لـ #موسم_الرياض خلال 13 يوم 😎
— TURKI ALALSHIKH (@Turki_alalshikh) October 23, 2025
مناطق وتجارب أكثر بالطريق، خلكم جاهزين 🔥
A million checked-in and many more to go 😎#RiyadhSeason just hit 1M visitors in 13 days, and we’re not slowing down 🔥#BigTime pic.twitter.com/BTKVgWhtqA
റിയാദ് സീസൺ 2025-ന്റെ ആദ്യ പതിമൂന്ന് ദിവസത്തെ കണക്കുകൾ പ്രകാരമാണിത്.

സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്.


2025 ഒക്ടോബർ 10-നാണ് റിയാദ് സീസണിന്റെ ആറാമത് പതിപ്പ് ആരംഭിച്ചത്. അതിഗംഭീരമായ ഒരു ഗ്ലോബൽ പരേഡിന്റെ അകമ്പടിയോടെയാണ് ആറാമത് റിയാദ് സീസൺ ആരംഭിച്ചത്.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 11 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്. ഇതിന് പുറമെ 15 വേൾഡ്-ക്ലാസ് ചാംപ്യൻഷിപ്പുകൾ, 34 പ്രദർശനങ്ങൾ തുടങ്ങിയവയും ഇത്തവണത്തെ റിയാദ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

